പോഷകത്തില്‍ പോര് തുടരുന്നു; ചങ്ങനാശേരിയിലെ പ്രതിഷേധത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമെന്ന് പ്രതിപക്ഷ നേതാവ്; കോട്ടയത്തെ ജനകീയ സദസില്‍ പരിഭവം മറന്ന് പാര്‍ട്ടിക്കൊപ്പം നിന്ന് കാപ്പന്‍; പരിഗണനയില്ലെന്ന പരാതിയില്‍ വിട്ട് നിന്ന് നാട്ടകം സുരേഷ്

തിരുവനന്തപുരം: ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോഷക സംഘടനയെന്ന സ്റ്റാറ്റസ് അല്ല ഐ എന്‍ ടി യു സിക്കുള്ളത്. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐ എന്‍ ടി യു സി എന്നതില്‍ തര്‍ക്കമില്ല. അവിഭാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐ എന്‍ ടി യു സിയെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Advertisements

കെ പി സി സി പ്രസിഡന്റുമായി ആലോചിച്ച ശേഷമാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.ചങ്ങനാശ്ശേരിയിലെ ഐ എന്‍ ടി യു സി പരസ്യ പ്രതിഷേധത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും. പ്രതിഷേധത്തിനു പിന്നില്‍ കുത്തിത്തിരിപ്പ് സംഘമാണെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സതീശന്‍ ആരോപിച്ചു. ചങ്ങനാശ്ശേരിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ എത്തിയിരുന്നു. ഒരു പ്രമുഖ നേതാവാണ് ചങ്ങനാശ്ശേരിയിലെ വിഡി സതീശനെതിരായ പ്രതിഷേധ പ്രകടനം ആസൂത്രണം ചെയ്തത് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ചര്‍ച്ച നടക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ ചങ്ങനാശ്ശേരിയില്‍ ഉണ്ടായിരുന്ന പ്രമുഖനേതാവ് ആണോ പ്രകടനത്തിന് ആസൂത്രണം നല്‍കിയത് എന്ന ചോദ്യത്തിന് എല്ലാം നിങ്ങള്‍ക്ക് അറിയാമല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയത്.ഇത്തരം വിവരങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് വേണ്ട സമയം വിളിച്ചു നില്‍ക്കാറുണ്ടല്ലോ. മാധ്യമങ്ങളെ ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ ഞാന്‍ തയ്യാറല്ല എന്നും വിഡി സതീശന്‍ പറഞ്ഞു.

കോട്ടയത്ത് സില്‍വര്‍ലൈന്‍ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വിഡി സതീശന്‍. യുഡിഎഫുമായി പ്രതിഷേധിച്ച് നിന്നിരുന്ന മാണി സി കാപ്പന്‍ എംഎല്‍എ യോഗത്തില്‍ പങ്കെടുത്തു. അതേസമയം ജില്ലയിലെ യുഡിഎഫില്‍ ഉണ്ടായിരുന്ന കടുത്ത ഭിന്നത വ്യക്തമാക്കുന്നതായിരുന്നു ജനകീയ സദസ്സ്. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് യോഗത്തില്‍ നിന്നും വിട്ടുനിന്നു. യുഡിഎഫ് വേദികളില്‍ നിന്ന് കൃത്യമായ പരിഗണന ലഭിക്കുന്നില്ല എന്നതാണ് സുരേഷിന്റെ പരാതി. അതേസമയം വിഷയത്തില്‍ മാധ്യമങ്ങളോട് പരസ്യ പ്രതികരണത്തിന് സുരേഷ് തയ്യാറായിട്ടില്ല. കാപ്പന്റെ പരാതികള്‍ പരിഹരിച്ച് വരുന്നതിനിടെയാണ് പുതിയ പരാതിയുമായി കോട്ടയം ഡിസിസി അധ്യക്ഷന്‍ തന്നെ രംഗത്ത് വരുന്നത്.

Hot Topics

Related Articles