തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിജിലൻസ് അന്വേഷണം രാഷ്ട്രീയ പകപോക്കല്‍ അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. അന്വേഷണത്തില്‍ സതീശൻ പേടിക്കേണ്ട. വിദേശത്തുപോയി പിരിച്ച ഫണ്ടിന് കണക്കില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെയും വിദ്യയുടെയും വിഷയം രണ്ടാണ്. വിദ്യ നടത്തിയത് തട്ടിപ്പാണെന്നും ആര്‍ഷോയ്ക്ക് എതിരേ നടന്നത് വൻ ഗൂഢാലോചനയാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. സോളാര്‍ കേസില്‍ ജുഡീഷല്‍ കമ്മീഷനെ നിശ്ചയിച്ചത് കോണ്‍ഗ്രസാണ്. അവര്‍ നിശ്ചയിച്ച കമ്മീഷനെ സംബന്ധിച്ച് സിപിഎം എന്തിന് മാപ്പുപറയണമെന്നും ഗോവിന്ദൻ ചോദിച്ചു.