തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിദേശത്തുപോയി പണപ്പിരിവിന് അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശ മന്ത്രാലയം. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് മന്ത്രാലയം ഈ മറുപടി നല്‍കിയത്. ഏതെങ്കിലും വിദേശ രാജ്യത്തുനിന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് 2017–2020 കാലത്ത് അനുമതി നല്‍കിയിട്ടുണ്ടോ എന്നായിരുന്നു കാതികുടം ആക്ഷൻ കൗണ്‍സില്‍ ചെയര്മാൻ ജയ്സൻ പാനിക്കുളങ്ങരയുടെ ചോദ്യം. ഇല്ല എന്നാണ് മന്ത്രാലയം ഇതിന് മറുപടി നല്‍കിയത്.
വിദേശ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് താൻ പണപ്പിരിവ് നടത്തിയതെന്ന സതീശന്റെ വാദം ഇതോടെ പൊളിഞ്ഞു. ലഞ്ച് മീറ്റ് നടത്തിയാണ് പണപ്പിരിവ് നടത്തിയതെന്നാണ് സതീശൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതും ചട്ടം ലംഘിച്ചാണെന്നാണ് വിവരം. പ്രതിപക്ഷ നേതാവിനെ ന്യായീകരിച്ച് രംഗത്തുള്ള കോണ്‍ഗ്രസ് നേതാക്കളടക്കം ഈ രേഖകള്‍ പുറത്തുവന്നതോടെ മൗനത്തിലായി. പുനര്‍ജനി കേസില്‍ പരാതിക്കാരനായ ജയ്സൻ പാനികുളങ്ങര രേഖകള്‍ വിജിലൻസിന് കൈമാറിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചെക്കുമായി വന്ന വനിതയാര് ? ഉത്തരമില്ല
പുനര്‍ജനി പദ്ധതിക്കുള്ള കെട്ടുകണക്കിനു ചെക്കുകളുമായി ബര്‍മിങ്ഹാമില്‍നിന്ന് പറവൂരിലെത്തിയ സ്ത്രീ അജ്ഞാതയായി തുടരുന്നു. പ്രതിപക്ഷ നേതാവിനുവേണ്ടി ലഞ്ച് പാര്‍ടിവരെ സംഘടിപ്പിച്ചെന്ന് പറയപ്പെടുന്ന ഇവര്‍ ആരെന്നാണ് എല്ലാവരും ചോദിക്കുന്നത്. വി ഡി സതീശനോ ബന്ധപ്പെട്ട കേന്ദ്രങ്ങളോ ഇതിന് വ്യക്തമായ വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. ബര്‍മിങ്ഹാമില്‍നിന്ന് ഫണ്ട് പിരിക്കാൻ സഹായിച്ചത് തിരുവനന്തപുരം സ്വദേശിയായ വനിതയാണെന്നും അവരുടെ ഭര്‍ത്താവ് യുകെയില്‍ ഡോക്ടറാണെന്നുമെല്ലാം സതീശൻ പറഞ്ഞെങ്കിലും ഇതാരെന്ന് പറഞ്ഞില്ല.
പറവൂര്‍ ടൗണ്‍ഹാളിലെത്തി സഹായവിതരണം നടത്തിയെന്ന് പറയുമ്പോഴും അങ്ങനെയൊരാളെ കണ്ടതായി ആരും ഓര്‍ക്കുന്നുമില്ല. ഇല്ലാത്ത വ്യക്തിയെ സതീശൻ സങ്കല്പ്പിച്ചുണ്ടാക്കിയതാണോ എന്നാണ് ജനം ചോദിക്കുന്നത്. അതോ വിവരങ്ങള്‍ പുറത്തു പറയാൻ കഴിയാത്തത്ര രഹസ്യസ്വഭാവമുള്ള വ്യക്തിയാണോ അതെന്നും പറയേണ്ട ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് നടത്തുന്നത്.