തിരുവനന്തപുരം : റോഡിലെ ക്യാമറ വിഷയത്തില്‍ സര്‍ക്കാറിന്റെ ഒളിച്ചോട്ടം ഒഴിവാക്കാനാണ് കോടതിയെ സമീപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കൂടുതല്‍ കാര്യങ്ങള്‍ കോടതിയുടെ മുൻപില്‍ എത്തിക്കും. കേസുകള്‍ കെട്ടിച്ചമച്ച് നിശബ്ദരാക്കാൻ ശ്രമിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടുവരും. കെ എം ഷാജിയെ അപകീര്‍ത്തിപ്പെടുത്താൻ എടുത്ത കേസ് ഇല്ലാതായി. സമാനമായിരിക്കും ഞങ്ങള്‍ക്കെതിരെയെല്ലാം എടുത്ത കേസിന്റെയും ഗതിയെന്നും സതീശൻ പറഞ്ഞു.
തെരുവുനായ്ക്കള്‍ക്ക് കുഞ്ഞുങ്ങളെ വരെ കടിച്ചുകീറാൻ വിട്ടുകൊടുക്കുന്ന വിധം നോക്കുകുത്തിയായി മാറി സര്‍ക്കാര്‍. പ്രഖ്യാപിച്ച ഒരു കാര്യവും സര്‍ക്കാര്‍ ചെയ്യുന്നില്ല. പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനിയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. പൊലീസ് കുറ്റവാളികളുടെകൂടെയാണ്. സിപിഎമ്മിന്റെ ഭീഷണി ഉള്ളതുകൊണ്ടാണ് നിഖിലിനെ ശുപാര്‍ശ നേതാവിന്റെ പേര് മാനേജര്‍ പറയാത്തത്. മാധ്യമങ്ങളോട് പറഞ്ഞതുപോലെ മാനേജര്‍ക്ക് പൊലീസിനോട് മറുപടി പറയാൻ പറ്റില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎം നേതാവിന്റെ പേര് കെഎസ്‌യു നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. കെ ഫോണിന്റെ കാര്യത്തിലും കോടതിയെ സമീപിക്കും. കെഎസ് യു നേതാവ് അൻസില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും ഹാജരാക്കിയിട്ടില്ല. ദേശാഭിമാനിയില്‍ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് വന്നത്. ഉറവിടം പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേശാഭിമാനിയില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ എല്ലാവര്‍ക്കും അറിയാമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു