മുട്ടുചിറ :കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . വന്ദനയുടെ വീട്ടിൽ എത്തി അദേഹം മാതാപിതാക്കളുടെ ദുഖത്തിൽ പങ്കു ചേർന്നു.
ആരോഗ്യ മന്ത്രിയുടെ പ്രസ്താവന കേരളത്തിലെ യുവ ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിൽ ഉള്ളതാണ് വീണാ ജോർജ് നടത്തിയ പ്രസ്താവനയിലൂടെ ഉദേശിച്ചത് എന്താണ് എന്ന് വ്യക്തമാക്കണം എന്നും വിഡി സതീശൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്ടറെ ആക്രമിച്ചത് അക്രമാസക്തനായ ഒരാളെ ഡോക്ടർക്ക് മുമ്പിൽ എത്തിച്ചപ്പോൾ പോലീസ് സ്വീകരിക്കേണ്ട സാമാന്യ സുരക്ഷ പോലും ഒരിക്കിയില്ല.
ഡ്യൂട്ടിക്കിടയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വിഡി സതീശൻ പറഞ്ഞു.
ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനാ ദാസിന്റെ കുടുംബത്തെ എല്ലാ വിധത്തിലും സഹായിക്കേണ്ട കടമ സക്കാരിന് ഉണ്ട് എന്നും വിഡി സതീശൻ പറഞ്ഞു