വെച്ചൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണ യോഗം ചേർന്നു

വെച്ചു: വെച്ചൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചു വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.വെച്ചൂർ ദേവി വിലാസം ജി എച്ച് എസ് എസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസിജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജിജോർജ്, പി.കെ.മണിലാൽ, എസ്. ബീന, പഞ്ചായത്ത് അംഗങ്ങളായ എൻ.സുരേഷ് കുമാർ, എൻ. സഞ്ജയൻ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്നമനോജ്, ആൻസി തങ്കച്ചൻ, ബിന്ദുരാജു, ഗീതാസോമൻ, ശാന്തിനി , അസി.സെക്രട്ടറി സുധീന്ദ്രബാബു തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles