വൈക്കം: ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിൽ വെച്ചൂർ പഞ്ചായത്തിൽ വച്ച് പേരന്റിംങ് ഔട്ട്റിച്ച് ക്ലിനിക്കിന്റെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ വർണ്ണം പ്രൊജക്റ്റിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം എസ്.എൻ. ഡി. പി 755 ഹാളിൽ വെച്ച് ബഹുമാനപ്പെട്ട വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ ഷൈലകുമാർ അവർകൾ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അവർകൾ അധ്യക്ഷ പദവി അലങ്കരിച്ചു.
ആശാവർക്കർമാർ, അംഗനവാടി പ്രവർത്തകർ, കൗമാരക്കാരായ കുട്ടികളുടെ രക്ഷിതാക്കളും കൗമാരക്കാരായ കുട്ടികളും പങ്കെടുത്ത ഈ പരിപാടിക്ക് പി. എസ്. എസ് കൗൺസിലർ അമ്പിളി പി. റ്റി(ജി.എച്ച്.എസ്.എസ്, പുത്തൻപാലം ) സ്വാഗതം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് അവർകൾ, വെച്ചൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന അവർകൾ, വൈക്കം ഐസിഡിഎസ് സി ഡി പി ഓ നമിതാ അവറുകൾ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. സൈക്കോ സോഷ്യൽ കൗൺസിലറായ മുന്നു ജോർജ് (ജി.എച്ച്.എസ്.എസ്, കുലശേഖരമംഗലം )വിഷയാവതരണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇടയാഴം സി എച്ച് .സി യിലെ ജെ.പി.എച്ച്.എൻ, മഞ്ജു രാജ്, ആർ.ബി.എസ്.കെ നേഴ്സ് രേവതി എന്നിവർ ‘കൗമാര ആരോഗ്യം’ എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്കും കൗമാരക്കാർക്കും ബോധവൽക്കരണ ക്ലാസ് നടത്തി. സൈക്കോ സോഷ്യൽ കൗൺസിലറായ രാഖിമോൾ പുഷ്പദാസ് (ജി.ഡി.എച്ച്.എസ്.എസ് , കുടവെച്ചൂർ )പരിപാടിക്ക് നന്ദി അർപ്പിച്ചു.