വെച്ചൂർ പഞ്ചായത്തിൽ വൈദ്യപരിശോധന ക്യാമ്പ് നടത്തി ; പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാടനം ചെയ്തു 

വെച്ചൂർ:വെച്ചൂർ പഞ്ചായത്ത്, ആയുഷ് പി എച്ച്സി ആയുർവേദം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന ആരോഗ്യ സംരക്ഷണത്തിനായി ആയുഷ് വയോജന വൈദ്യ പരിശോധന ക്യാമ്പ് നടത്തി. വെച്ചൂർ പട്ടത്താനത്ത് എൻ എസ് എസ് ഹാളിൽ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ബിൻസി ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന വൈദ്യപരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജിജോർജ്, പി.കെ. മണിലാൽ, ആയുഷ് പി എച്ച് എസ് സി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.പി.നിലീന തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. പി. നിലീന , ഡോ.സുഷജോൺ, ഡോ. ടിൻ്റുജോസഫ്, ഡോ. ടി.എസ്. ലക്ഷ്മി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിനോടനുബന്ധിച്ച് വയോധികർക്കായി പ്രാഥമിക പരിശോധനകൾ, രോഗനിർണയം, ബോധവൽക്കരണ ക്ലാസ് , മരുന്ന് വിതരണം എന്നിവ നടത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.