വെച്ചൂർ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി : സി.കെ.ആശ എം എൽ എ കർഷകരെ ആദരിച്ചു

വെച്ചൂർ:വെച്ചൂർ കൃഷിഭവൻ്റേയും പഞ്ചായത്തിൻ്റെ സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി.കുടവെച്ചൂർ എൻഡിപി ശാഖയോഗം ഹാളിൽ നടന്ന കർഷക ദിനാചരണം സി.കെ. ആശ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ആർ. ഷൈലകുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മികച്ച കർഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈമിബോബി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസിജോസഫ്, അജി തോമസ്, കൃഷി ഓഫീസർ ലിഡ ജേക്കബ്,ഇ.എൻ. ദാസപ്പൻ,കെ.കെ. ഗണേശൻ,കെ.കെ. ചന്ദ്രബാബു,പഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, സിഡി എസ് ചെയർപേഴ്സൺ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles