വെച്ചൂർ: ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ സാമൂഹിക സേവന വിഭാഗമായ ജ്യോതി ജീവപൂർണ്ണ ട്രസ്റ്റ്, അർച്ചന വിമൻസ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാലാവസ്ഥ വ്യത്യാനാ ബോധവത്കരണ ക്ലാസ് നടത്തി. വെച്ചൂർ പഞ്ചായത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. അർച്ചന വിമൻസ് സെന്റർ കടുത്തുരുത്തി റീജിയണൽ ലീഡർ റ്റീനുഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
എം.ജി. യൂണിവേഴ്സ്റ്റി റിസർച്ച് സൈൻ്റിസ്റ്റ് ഡോ. വി.ശാന്തിപ്രഭ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോധവൽക്കരണ ക്ലാസ് നയിച്ചു. വെച്ചൂർ പഞ്ചായത്തിലെ ഉജ്ജ്വൽ, പഞ്ചമി എന്നീ കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പുകളുടെ വാർഷികാഘോഷവും കലാ പരിപാടികളും നടത്തി. പഞ്ചായത്ത് അംഗം ബിന്ദുമോൾ രാജു, യൂണിറ്റ് ഓഫീസർ സുമബാബു, ടി.വി.വിനീത തുടങ്ങിയവർ പ്രസംഗിച്ചു.