വെച്ചൂർ: വെച്ചൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. ക്രിസ്തു ബാലഭവനിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് വി.ടി. സണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസിജോസഫ്, പ്രിൻസിപ്പൽ സിസ്റ്റർ ടെറസിൻ, സിസ്റ്റർ ലിസ്ബിൻ, പഞ്ചായത്ത് അംഗങ്ങളായ സോജി ജോർജ്, പി .കെ. മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.
Advertisements