വെച്ചൂർ : വെച്ചൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രിയദർശിനി മെറിറ്റ് 2022 സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടത്തി. വെച്ചൂർ അച്ചിനകം പള്ളി ഓഡിറ്റോറിയത്തിൽ കോൺഗ്രസ് വെച്ചൂർ മണ്ഡലം പ്രസിഡന്റ് സണ്ണി കൊച്ചുപോട്ടയിലിന്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം പി ജോസഫ് ഐ എ എസ് അവാർഡ് വിതരണം നിർവഹിച്ചു. വെച്ചൂർ പഞ്ചായത്തി എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർ, വിവിധ പരീക്ഷകളിൽ റാങ്ക് നേടീയവർ, എം ബി ബി എസ് ബിരുദധാരികൾ,
വെച്ചൂർ പഞ്ചായത്തിലെ ആശാ പ്രവർത്തകർ , കലാകാരൻ കലാഭവൻ ചാക്കോച്ചൻ ,കാർട്ടൂണിസ്റ്റ് ജിസ് പോൾ, കെ എസ് ഇ ബി എംപ്ലോയിസ് ഭാരവാഹി ജയകൃഷ്ണൻ , ക്വിസ് മൽസര വിജയി ഇഷാൻബെൻ ആൽബർട്ട് തുടങ്ങിയവരെ എംപി ജോസഫ് ഉപഹാരം നൽകി അനുമോദിച്ചു. കോൺഗ്രസ് നേതാക്കളായ അക്കരപ്പാടം ശശി, മോഹൻ ഡി. ബാബു, എ.സനീഷ് കുമാർ , ബി. അനിൽകുമാർ , വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ , വൈസ് പ്രസിഡന്റ് ബിൻ സി ജോസഫ് , എസ്. മനോജ് കുമാർ , സോജി ജോർജ് , പി.കെ. മണിലാൽ, എം. രഘു , പി.ജി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.