വെച്ചൂർ : വെച്ചൂർ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്ഭിന്നശേഷി ക്കാർക്കായി നടത്തിയ ക്യാമ്പിൽ പങ്കെടുത്തവർക്കാണ് മൂന്നു ലക്ഷം രൂപ വിനിയോഗിച്ച് വീൽ ചെയർ , വാക്കർ, ശ്രവണ സഹായി തുടങ്ങിയ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. വെച്ചൂർ പഞ്ചാത്ത് അങ്കണത്തിൽ നടന്ന യോഗത്തിൽ സഹായ ഉപകരണ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈല കുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസിജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജിജോർജ് , പി.കെ മണിലാൽ, ബീന, പഞ്ചായത്ത് അംഗങ്ങളായ സ്വപ്നമനോജ്, ബിന്ദുരാജു , ആൻസിതങ്കച്ചൻ , ശാന്തിനി , പഞ്ചായത്ത് സെക്രട്ടറി റെജിമോൻ , അസിസ്റ്റന്റ് സെക്രട്ടറി സുധീന്ദ്ര ബാബു തുടങ്ങിയവർ സംബന്ധിച്ചു.