വെച്ചൂർ പഞ്ചായത്തിൽ നേത്ര പരിശോധനാ ക്യാമ്പ് കാഴ്ച 2023 ന് തുടക്കമായി 

വെച്ചൂർ : വെച്ചൂർ പഞ്ചായത്തിൽ വയോധികരുടെ കാഴ്ച പരിരക്ഷിക്കാനായി നേത്ര പരിശോധനയും തുടർ ചികിൽസയ്ക്കുമായി കാഴ്ച 2023  പദ്ധതിക്ക് തുടക്കമായി. വയോമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2022 – 23 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.അടുത്ത വർഷം കൂടുതൽ പേർക്ക് പരിശോധന ഉറപ്പാക്കി മുഴുവൻ വയോധികർക്കും പദ്ധതിയുടെ പ്രയോജനം ഉറപ്പാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ പറഞ്ഞു. 

Advertisements

ക്യാമ്പിൽ പരിശോധന നടത്തിയവർക്ക് ശസ്ത്രക്രിയ  അടക്കമുള്ള സൗകര്യങ്ങൾപഞ്ചായത്ത് ലഭ്യമാക്കും.ഇടയാഴം സി എച്ച്എസി  മെഡിക്കൽ ഓഫീസർ ഡോ. ഷാഹുൽ , സി എച്ച് എസ് സിയിലേയും , കോട്ടയം ജില്ലാ നേത്ര വിഭാഗം മേധാവി ഡോ.ഫിൻസിയുടെ നേതൃത്വത്തിലുള്ള നേത്ര രോഗ വിദഗ്ധരുടേയും  നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.   ഇടയാഴം രുഗ്മിണി കല്യാണ മണ്ഡപത്തിൽ നടന്ന നേത്രചികിൽസാ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ മണിലാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻസോ ജി ജോർജ് , പഞ്ചായത്ത് അംഗം ആൻസി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസിജോസഫ് , പഞ്ചായത്ത് അംഗങ്ങളായ ബിന്ദുരാജു , സ്വപ്നമനോജ്എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.