വൈക്കം: വെച്ചുർ ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ വിമുക്ത ക്യാമ്പയിൻ തുടക്കമായി. വൈസ് പ്രസിഡന്റ് ബിൻസി ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പയിൻറെ ഉദ്ഘാടനം പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ചു. വരുന്ന ഒരു ആഴ്ച കാലം പഞ്ചായത്തിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും സമഗ്രമായ ശാസ്ത്രീയമായ മാലിന്യ രീതികളെ കുറിച്ച് അവബോധം വളർത്തുന്നതിനാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.ഹരിത കർമസേന, കുടുംബശ്രീ പ്രവർത്തകർ എന്നിവർ വീടുകളിലും സ്ഥാപനങ്ങളിലും വാർഡ് തലത്തിൽ സർവ്വേ നടത്തുന്നതിന് ടീം രൂപീകരിച്ചിട്ടുണ്ട്.സർവ്വേ ടീം അംഗങ്ങൾ വീടുകൾ തോറും സർവ്വേ നടത്തി മാലിന്യ സംസ്‌കാരണ ഉപാദികൾ കണ്ടെത്തുകയും പോരായ്മകൾ പരിഹരിക്കുന്നതിനു നടപടികൾ പഞ്ചായത്ത് തലത്തിൽ സ്വീകരിക്കുകയും ചെയ്യും.സ്‌കൂൾതല ങ്ങളിലും മറ്റു എല്ലാ മേഖലകളിലും മാലിന്യം വലിച്ചെറിയുന്നത് ഒഴു വാക്കി സമഗ്രമായ മാലിന്യ സംസ്‌കാരണ ത്തിനു പശ്ചാത്തല സംവിധാനം ഒരുക്കാൻ യോഗം തീരുമാനിച്ചു.വാർഡ് തലത്തിൽ ഒരാഴ്ച്ച നടത്തേണ്ട പദ്ധതികളെക്കുറിച്ച് അസി. സെക്രട്ടറി സുധീന്ദ്രബാബു വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്, ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ മണിലാൽ,ഹെൽത്ത് സൂപ്പർവൈസർ രുടെ നേതൃത്വത്തിൽ ആരോഗ്യ ജീവനക്കാരും ഹരിതകർമസേന, കുടുംബശ്രീ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.