വെച്ചൂർ പഞ്ചായത്ത് എസ്.എസ്.എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് ഉപഹാരം സമർപ്പിച്ചു

വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് എട്ടാം വാർഡിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ സോജിജോർജിന്റ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്‌കൃതം എം എ യ്ക്ക് മികച്ച വിജയം നേടിയ വി.ബി. ശ്രുതിക്കും എസ് എസ് എൽ സി , പ്ലസ് ടു വിജയം നേടിയ വിദ്യാർഥികൾക്കും സോജിജോർജ് ഏർപ്പെടുത്തിയ ഉപഹാരങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ വിതരണം ചെയ്തു. അധ്യാപിക സൗമ്യ, ജയൻ തീയാ പറമ്പിൽ , ഗോപിനാഥൻ നായർ , വി.ബി. ശ്രുതി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles