“ഈ സമയത്ത് ഇങ്ങനെ ചെയ്തത് ശരിയായില്ല; കേന്ദ്രത്തിന്റെ സമീപനം നിര്‍ഭാഗ്യകരം”; വീണാ ജോര്‍ജ്

കൊച്ചി: കുവൈറ്റ് യാത്രക്കുള്ള അനുമതി നിഷേധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ സമീപനം നിര്‍ഭാഗ്യകരമാണ്. ഈ ദുഃഖത്തിന്റെ സമയത്ത് ഇങ്ങനെ ചെയ്തത് ശരിയായില്ല. അവസാന നിമിഷം വരെ കാത്തെങ്കിലും കുവൈറ്റ് യാത്രയ്ക്ക് കേന്ദ്രം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു.

Advertisements

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് കുവൈറ്റില്‍ പോകാനിരുന്നത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി യാത്രയ്ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചതോടെ യാത്ര റദ്ദാക്കുകയായിരുന്നു. ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. രേഖാമൂലമുള്ള മറുപടിയില്‍ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ 8.30യോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരം അര്‍പ്പിക്കും. കൊച്ചിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ പ്രത്യേക ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍മാരാണ് നടപടികള്‍ ഏകോപിപ്പിക്കുന്നതെന്നും നോര്‍ക്ക സിഇഒ അറിയിച്ചു.

45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 23 മലയാളികളുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുകയാണ്. രണ്ട് പേരുടെ തിരിച്ചറിയല്‍ പ്രക്രിയ പൂര്‍ത്തിയാക്കണം. അടുത്ത സംസ്ഥാനങ്ങളിലെ മരിച്ചവരുടെ മൃതദേഹങ്ങളും കൊച്ചിയിലാകും എത്തിക്കുകയെന്നും നോര്‍ക്ക സിഇഒ അജിത് കോളശ്ശേരി അറിയിച്ചു.

Hot Topics

Related Articles