ദില്ലി: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ആരോഗ്യ മന്ത്രി വീണ ജോർജ് നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. ആശ വർക്കര്‍മാരുടേതടക്കം നാല് ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ആശ വർക്കര്‍മാരുടെ ഇന്‍സെന്‍റീവ് കൂട്ടുന്ന കാര്യവും കുടിശ്ശികയുടെ കാര്യവും പരിഗണിക്കാമെന്ന് ജെപി നദ്ദ ചർച്ചയിൽ അറിയിച്ചെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു. എയിംസ് വിഷയവും സൂചിപ്പിച്ചെന്ന് വീണ ജോർജ് അറിയിച്ചു.
ജെപി നദ്ദയുമായി പോസിറ്റീവ് ചർച്ചയായിരുന്നുവെന്നും സർക്കാരിന്റെ ആവശ്യങ്ങളെല്ലാം മന്ത്രി കേട്ടുവെന്നും വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തി. ഇൻസെൻ്റീവ് ഉയർത്തുന്ന കാര്യം സർക്കാരിൻ്റെ പരിഗണയാണ്. അത് പരിശോധിക്കുമെന്ന് ജെപി നദ്ദ പറഞ്ഞു. ആശ വർക്കർമാരുടെ വിഷയം അടക്കം 4 വിഷയങ്ങൾ ചർച്ചയായിയെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 – 2024 ലെ ശേഷിക്കുന്ന തുക നൽകുന്നതാണ് ചർച്ചയായത്. കുടിശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചുവെന്ന് വീണ ജോർജ് പറഞ്ഞു. ഓൺലൈൻ മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായി. കേരളത്തിന് എയിംസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയെന്നും വീണ ജോർജ് അറിയിച്ചു.
ആശ വർക്കർമാർക്ക് വേണ്ടി കേന്ദ്രമന്ത്രിയോട് വിശദമായി സംസാരിച്ചു. ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് മുൻപും പറഞ്ഞത്. സമരം പിൻവലിക്കണം എന്നാണ് നിലപാട്. വർധനവ് ഉണ്ടാവില്ല എന്ന് പറഞ്ഞിട്ടില്ല. ഇൻസെൻ്റീവ് കേന്ദ്രം വർധിപ്പിച്ചാൽ ഓണറേറിയം സംസ്ഥാനവും വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി ആശ വർക്കാർമാരെ പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്.
കേന്ദ്രവുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ആശവർക്കർമാരെ അറിയിക്കുന്നത് പരിശോധിക്കും. എല്ലാവരുമായി ചർച്ച നടത്തണം എന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടിട്ടുണ്ട്. ആ ചർച്ച രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് വീണ ജോർജ് അറിയിച്ചു.