കൊച്ചി : നവകേരള സദസിന്റെ തുടര്‍ നടപടിയുടെ ഭാഗമായി ഈ മാസം 22ന് നെടുമ്പാശേരി സിയാല്‍ കണ്വന്ഷന് സെന്ററില്‍ നടത്തുന്ന നവകേരള സ്ത്രീ സദസില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള 2500 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
രാവിലെ 9.30ന് സദസ് ആരംഭിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 10 വനികള്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടും. സദസിലുള്ള 50 പേര്‍ക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാം. അഭിപ്രായങ്ങള്‍ എഴുതിയും നല്‍കാം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ഉച്ചയ്ക്ക് ഒന്നു വരെയാണ് പരിപാടി.