ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ട്
കോട്ടയം: വനം വകുപ്പിന്റെ വാഹനത്തിൽ എക്‌സ്ട്രാ ഫിറ്റിംങ്‌സ്. വാഹനങ്ങൾക്ക് എക്‌സ്ട്രാ ഫിറ്റിംങ്‌സ് അനുവദിക്കാതെ സർക്കാർ പിഴ ഈടാക്കുമ്പോഴാണ് സർക്കാർ വാഹനത്തിനു തന്നെ എക്‌സ്ട്രാ ഫിറ്റിംങ്‌സ് ഉള്ളത്. ചങ്ങനാശേരി ഭാഗത്തു കൂടി വരികയായിരുന്ന വനം വകുപ്പിന്റെ പ്രോജക്ട് ടൈഗറിന്റെ വാഹനത്തിന്റെ എക്‌സ്ട്രാ ഫിറ്റിംങ് സംബന്ധിച്ചാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു പരാതി ലഭിച്ചത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് വനം വകുപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്.
എസ്.എച്ച് മൗണ്ടിലെ വനം വകുപ്പിന്റെ ഓഫിസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനത്തിനാണ് എക്‌സ്ട്രാ ഫിറ്റിംങുകൾ കണ്ടെത്തിയിരിക്കുന്നത്. പുറത്തേയ്ക്കു തള്ളി നിൽക്കുന്ന ടയറുകളും, അലോയിയും ഗാർഡും അടക്കമുള്ള വാഹനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വഴിയാത്രക്കാരനാണ് ഇതെല്ലാം കണ്ടതിന്റെ അടിസ്ഥാനത്തിൽ ഫോട്ടോ എടുത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റിന് അയച്ചു നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ എം.തോമസ് വനം വകുപ്പിന് നോട്ടീസ് അയച്ചത്. വാഹനത്തിന്റെ എക്‌സ്ട്രാ ഫിറ്റിംങുകൾ അഴിച്ചു മാറ്റണമെന്നാണ് നിർദേശം. നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.