വൈക്കം: കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്ന രീതിയിൽ വെച്ചൂർ, തലയാഴം, കല്ലറ പഞ്ചായത്തുകളിൽ മൂവാറ്റുപുഴയാറിലെയും മീനച്ചിലാറിലെയും ശുദ്ധജലം ഒഴുകിയെത്താനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കേരള കർഷക സംഘം വൈക്കം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേരള കർഷക സംഘം വൈക്കം ഏരിയ സമ്മേളനത്തിന് വെച്ചൂരിൽ സഖാവ് അയ്മനം ബാബു നഗറിൽ( ഇടയാഴം രുക്മിണി ഓഡിറ്റോറിയത്തിൽ) തുടക്കമായി.
ശനിയാഴ്ച നടന്ന പ്രതിനിധി സമ്മേളനം കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കെ കുഞ്ഞപ്പൻ, എസ് അനീഷ്, ദീപാമോൾ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത് .ജി രവികുമാർ അനുശോചന പ്രമേയവും കെ ബി പുഷ്ക്കരൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി ടി സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോസഫ് ഫിലിപ്പ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ജയകൃഷ്ണൻ, എം എസ് സാനു, സിപിഐ എം വൈക്കം ഏരിയാ സെക്രട്ടറി കെ അരുണൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ഗണേശൻ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം കെ എസ് ഷിബു എന്നിവർ സംസാരിച്ചു . സംഘാടക സമിതി കൺവീനർ എൻ സുരേഷ് കുമാർ സ്വാഗതവും ചെയർമാൻ പി കെ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.ഞായറാഴ്ച വൈകിട്ട് നടക്കുന്ന കർഷക റാലിയും പൊതുസമ്മേളനവും ഇടയാഴത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഭാരവാഹികൾ
പി ഹരിദാസ് (പ്രസിഡന്റ് )
ടി ടി സെബാസ്റ്റ്യൻ ( സെക്രട്ടറി )
കെ കുഞ്ഞപ്പൻ ( ട്രഷറർ )
എസ് ദേവരാജൻ, കെ എസ് ഗോപിനാഥൻ (ജോയിന്റ് സെക്രട്ടറി ) എസ് അനീഷ്, ലൈജു കുഞ്ഞുമോൻ ( വൈസ് പ്രസിഡന്റ് )