വൈക്കം:തേക്കുമരം കടപുഴകി വൈദ്യുത പോസ്റ്റിൽ വീണ് പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു മടങ്ങി.ഗതാഗതവും വൈദ്യുതിയും രണ്ടുമണിക്കൂർ തടസപ്പെട്ടു. വെച്ചൂർ – വൈക്കം തോട്ടകം വളഞ്ഞമ്പലത്തിനു സമീപം ഇന്ന് രാവിലെ 10.15നാണ് അപകടം. റോഡിനു സമീപത്തെ വീട്ടിലെ തേക്ക്മരം പോസ്റ്റിലേക്കു മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഉല്ലല – കൊതവറവഴി തിരിച്ചു വിട്ടു. ചെറിയ വാഹനങ്ങൾ വളഞ്ഞമ്പലം വഴി തോട്ടകം സ്കൂൾ ജംഗ്ഷൻ വഴി തിരിച്ചു വിട്ടു. പോസ്റ്റ് നീക്കുന്ന പ്രവർത്തനം തുടരുകയാണ്.
Advertisements