ചക്കുളത്തുകാവ് പൊടിയാടി റോഡിൽ വാഹന ഗതാഗതം നിർത്തിവെച്ചു

തിരുവല്ല : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ചക്കുളത്തുകാവ് മുതൽ പൊടിയാടി വരെയുള്ള ഭാഗത്ത് കെ എസ് ആർടിസി സർവീസ് അടക്കം വാഹന ഗതാഗതം നിർത്തി. ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ കെഎസ്ആർറ്റിസി എടത്വ ഡിപ്പോയിൽ നിന്നും മുട്ടാർ, കളങ്ങര, തായങ്കരി, മിത്രക്കരി വഴിയുള്ള സർവീസുകൾ നിർത്തിവച്ചു. ആലപ്പുഴ – തിരുവല്ല റൂട്ടിൽ നെടുമ്പ്രം ഭാഗത്ത് റോഡിൽ ജലനിരപ്പ് ഉയർന്നതിനാൽ എടത്വയിൽ നിന്നുള്ള കെ എസ് ആർ റ്റി സി സർവ്വീസുകൾ
ചക്കുളത്തുകാവ് വരെയാണ് ഓപ്പറേറ്റു ചെയ്യുന്നതെന്ന് എടത്വ ഇൻസ്‌പെക്ടർ-ഇൻ-ചാർജ്ജ് അറിയിച്ചു. തിരുവല്ലാ ഡിപ്പോയിൽ നിന്നും പൊടിയാടി വരെയുമാണ് സർവ്വീസ് നടത്തുന്നത്.

Advertisements

Hot Topics

Related Articles