കോട്ടയം: ജില്ലയിൽ ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് പരാതികൾ കേൾക്കുന്നതിനും, തീർപ്പ് കൽപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട് ഡിസംബർ പത്തിന് അദാലത്ത് സംഘടിപ്പിക്കും. കെ പി എസ് മേനോൻ ഹാളിൽ രാവിലെ 11 നാണ് പരിപാടികൾ ആരംഭിക്കുന്നത്.
പരിപാടിയിൽ ആർ.റ്റി ഓഫീസുകളിൽ തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ, കൈപ്പറ്റാതെ തിരികെ വന്നിട്ടുള്ള ആർ.സി , ലൈസൻസ് തുടങ്ങിയവയുടെ വിതരണം വിവിധ സേവനങ്ങൾ സംബന്ധിച്ചു സംവാദം , ഓട്ടോ, ടാക്സി, ബസ്സ് സംബന്ധമായി വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദാലത്ത് മന്ത്രി വി എൻ വാസവൻ ഉത്ഘാടനം നിർവ്വഹിക്കുന്നു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സംസാരിക്കും. മന്ത്രി പരാതി നേരിട്ട് കേൾക്കും. പരാതികളിൽ തലക്ഷണം നടപടി സ്വീകരിക്കും. പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഓൺലൈൻ ഫെസിലിറ്റേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.