പട്ടികജാതി സമൂഹത്തിന് പ്രത്യേക പരിഗണന നൽകും : മന്ത്രി വി എൻ വാസവൻ 

കോട്ടയം: പട്ടികജാതി സമൂഹത്തിൻ്റെ സമൂഹൃപുരോഗതിയ്ക്കായുള്ള പദ്ധതികൾക്ക് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകുമെന്ന് സഹകരണ ദേവസ്വം തുറമുഖ വകുപ്പുമന്ത്രി വി.എൻ വാസവൻ പ്രസ്താവിച്ചു. എയ്ഡഡ് മേഖലയിലെ സംവരണത്തിനായും, ജാതി സെൻസസ് നടപ്പാക്കുന്നതിനായും സമ്മർദ്ദം ചെലുത്തുമെന്നും,  ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ക്ഷേത്രങ്ങളിൽ പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വിഭാഗത്തിൽപെട്ടവരെ ശാന്തിമാരായി നിയമിച്ചത്  ആദ്യപടിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

Advertisements

ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ് ) കോട്ടയം ജില്ലാ സമ്മേളനം പാമ്പാടി പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പ്രസിഡൻറ് ശരത് എസ് കുമാർ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തിൽ ബി.വി.എസ് സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഡോ ആർ എൽ.വി. രാമകൃഷ്ണൻ വിശിഷ്ടാതിഥി ആയിരുന്നു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ  ചാണ്ടി ഉമ്മൻ എം.എൽ എ ആദരിച്ചു.. പ്രതിനിധി സമ്മേളനം ബി.വി.എസ് ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന ജില്ലാ നേതാക്കളായ എൻ.എസ്‌ കുഞ്ഞുമോൻ, കെ പി ദിവാകരൻ, ജില്ലാ സെക്രട്ടറി  സുരേഷ്.ഡി,  അനിത രാജു, കെ.എസ്. ഗ്രഹൺ കുമാർ, എം. ആർ. ശിവകുമാർ, പി. സുഭാഷ്, കെ.എൻ ശശി, ദിവൃ ഗിരിഷ്, കോമളവല്ലി.കെ, എൻ.സി. മോഹനൻ , വിനു ബാലൻ, സനോജ് മണി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, പി ആർ ശിവരാജൻ, ടി എൻ നന്ദപ്പൻ, അനീഷ് ടി ബാബു  വരണാധികാരിയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.