കോട്ടയം: വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം ബിനോയ് വിശ്വം എം.പി. ഉദ്ഘാടനം ചെയ്തു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ബിനോയ് വിശ്വം എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 68 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3,35,400 രൂപയുമാണ് പദ്ധതിക്കായി ചെലവഴിച്ചത്.
ബിനോയ് വിശ്വം എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 68 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3.35 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. വെളിയന്നൂർ ജംഗ്ഷനിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. 3225 ചതുരശ്ര അടിയിൽ നിർമിച്ച ആശുപത്രി കെട്ടിടത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രത്യേക വാർഡുകൾ, 30 കിടക്കകൾ, ഡോക്ടർമാർക്കുള്ള മുറി, ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം രാജു ജോൺ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, സ്ഥിരം സമിതി അധ്യക്ഷന്മാരായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. ഷാജകുമാർ, സി.കെ. രാജേഷ്, എസ്. ശിവദാസൻപിള്ള , ജോർജ് കൊറ്റംകൊമ്പിൽ, സി.ഡി.എസ്. ചെയർ പേഴ്‌സൺ അശ്വതി ദിപിൻ, പഞ്ചായത്ത് സെക്രട്ടറി ടി. ജിജി, ആശുപത്രി സി. എം. ഒ.ഡോ. ജെറോം വി. കുര്യൻ എന്നിവർ പങ്കെടുത്തു.