കൊച്ചി : പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവും അധിക്ഷേപവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.വി.ഡി. സതീശൻ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചുക്കും ചുണ്ണാമ്ബും അറിയാത്ത നേതാവാണെന്നും അദ്ദേഹം പരിഹസിച്ചു. മുസ്ലിം വിഭാഗത്തിന് കൂടുതല്‍ പരിഗണന ലഭിക്കുന്നുവെന്ന ആരോപണം വെള്ളാപ്പള്ളി വീണ്ടും ആവർത്തിക്കുകയും ചെയ്തു.
മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ വിവേചനം നേരിടുന്നു. സ്ഥാപനങ്ങള്‍ കൂടുതലും ഉള്ളത് മുസ്ലിം സമുദായത്തിനാണ്. ഈഴവ സമുദായത്തിന് എന്തെങ്കിലും കിട്ടട്ടെ എന്ന് പറഞ്ഞപ്പോള്‍ കൊടുവാള്‍ കൊണ്ട് ചിലർ ഇറങ്ങുകയാണെന്നും വെള്ളാപ്പള്ളി നടേശൻ തൊടുപുഴയില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ നിന്ന്:
ഒരു പ്രതിപക്ഷ നേതാവ് ഉണ്ട്. അദ്ദേഹത്തിന്റെ പേര് മറന്നു, ആ വി.ഡി. സതീശൻ. കേരളം കണ്ടതില്‍ വെച്ച് ഇങ്ങനെ ഒരു പരമ (അസഭ്യം) ഞാൻ കണ്ടിട്ടില്ല. (അസഭ്യം) എന്ന് തന്നെ ഞാൻ പറയും. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മാന്യതയും മര്യാദ കൊടുത്ത് സംസാരിക്കുന്ന രീതിയുണ്ടോ? ഈ സൈസ് തറ… എനിക്ക് വയസ് 88 ഉണ്ട്. 89 ലേക്ക് പ്രവേശിക്കാൻ ഒരു മാസം കൂടിയേയുള്ളൂ. ഞാൻ ഒരുപാട് രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ട്. ഇത്തരം തറപറയുന്നൊരു വിഡിയെ ഞാൻ കണ്ടിട്ടില്ല. ഈഴവ വിരോധി കൂടിയാണ്. കെപിസിസി പ്രസിഡന്റ് ഒരു ഈഴവനായിരുന്നു. അദ്ദേഹത്തെ എപ്പോഴും കേറി അഭിപ്രായം പറയും.
പിന്നെ എതിരായിട്ട് വർത്താനം പറയും. പറഞ്ഞ് പറഞ്ഞ് ആ മനുഷ്യനെ ഒതുക്കിയില്ലേ. അനവസരത്തില്‍ അദ്ദേഹത്തെ താഴെ ഇറക്കിയിരുത്തി. പിണറായിയെ ചീത്ത പറയുക, കെപിസിസി പ്രസിഡന്റിനെ ചീത്ത പറയുക, എന്നെ ചീത്ത പറയുക… എന്നെ കണ്ടുകൂട.. ഞാൻ എന്ത് ചെയ്തിട്ടാണ്. ഇയാള്‍ക്ക് എന്ത് അറിയാം. ഒരു ചുക്കും ചുണ്ണാമ്ബും അറിയാൻ പാടില്ല. അവർ പറയുമ്ബോള്‍ ഒത്തു പറഞ്ഞ് സ്ഥാനം അടിച്ചെടുക്കണം. മുസ്ലിം ലീഗിന് ഒത്തുപറയണം. എന്നിട്ട് അടുത്ത സ്ഥാനം ഉറപ്പിക്കണം. മുഖ്യമന്ത്രിയാകാൻ നടക്കുകയാണ്. ഈ സൈസ് തറയെയൊക്കെ പിടിച്ച് മുകളിലോട്ട് പോയാല്‍ കേരള രാഷ്ട്രീയത്തില്‍ ഈ പറയുന്ന എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോകാൻ വല്ല കഴിവും ഉണ്ടോ. ആരെയെങ്കിലും ചീത്ത പറയാൻ കൊണ്ടിരുത്തുക.
ആരെയെങ്കിലും ചീത്ത പറയാൻ സതീശനെക്കൊണ്ട് പറയിപ്പിക്കുക. അല്ലാതെ മാന്യമായി വർത്തമാനം പറയാനോ മാന്യമായി കൈകാര്യം ചെയ്യാനോ… ചെന്നിത്തല ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടോ? എത്ര പാരമ്ബര്യം ഉള്ള ആളാണ്. കേരള രാഷ്ട്രീയത്തില്‍ സതീശനെപോലെ ഇത്രയധികം അധഃപതിച്ച ഒരു രാഷ്ട്രീയ നേതാവില്ല. ആ ആളാണ് എന്നെ ഗുരുധർമ്മം പഠിപ്പിക്കാൻ നടക്കുന്നത്. ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്തവനാണ് വി.ഡി. സതീശൻ. ലീഗിനെ സുഖിപ്പിക്കണം, അവര് വോട്ട് ബാങ്ക് ആണ്-വെള്ളാപ്പള്ളി പറഞ്ഞു.