ആലപ്പുഴ : ബിജെപി തന്നെ വീണ്ടും അധികരത്തില്‍ വരുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും രാജ്യം മോദി തരംഗത്തില്‍ മുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു
‘ഒരു കാരണവശാലും ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരില്ലെന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യം മോദി തരംഗത്തില്‍ മുങ്ങിക്കിടക്കുകയാണ്. മോദി തന്നെ ഇന്ത്യ ഭരിക്കുമെന്ന് കോണ്‍ഗ്രസിനും അറിയാം. അത് പച്ചപരമാര്‍ത്ഥമാണ്. അധികാരത്തില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലാത്തവരുടെ മോഹനവാഗ്ദാനങ്ങള്‍ക്ക് എന്താണ് അര്‍ത്ഥം ‘, വെള്ളാപ്പള്ളി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ട്രഷറിയില്‍ പണമുണ്ടായിരുന്നു. ട്രഷറിയില്‍ നിയന്ത്രണമുണ്ടായിട്ടില്ല. ഭംഗിയായി ഭരണം നടത്തി. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടായി. അത് കേന്ദ്രത്തില്‍ നിന്ന് കിട്ടാതിരുന്നിട്ടാണോ എന്ന് പറയാന്‍ താനാളല്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ കാരണം കിറ്റും പെന്‍ഷനുമായിരുന്നു. സാധാരണക്കാര്‍ പാര്‍ട്ടിയെ കൈവിട്ടില്ല. ഹൃദയത്തോട് ചേര്‍ത്തുവെച്ചു. രണ്ടാമത് സര്‍ക്കാര്‍ വന്നപ്പോള്‍ കിറ്റ് നിര്‍ത്തി, പെന്‍ഷന്‍ കൊടുക്കുന്നില്ല, അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു. കാലാകാലങ്ങളില്‍ വില വര്‍ധിപ്പിക്കേണ്ടതായിരുന്നു. അത് ചെയ്യാതെ ഒറ്റയടിക്ക് കൂട്ടി’, വെള്ളാപ്പള്ളി വിമര്‍ശിച്ചു.
മുഖ്യമന്ത്രിയാകുന്നതിന് മുൻപ് തന്നെ ശശിധരന്‍ കര്‍ത്തയുമായി പിണറായി വിജയന് ബന്ധമുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കര്‍ത്തയുടെ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ചില ജോലികള്‍ ചെയ്തുകൊടുക്കുന്നതിന്റെ പേരില്‍ പ്രതിഫലം നല്‍കുന്നുണ്ടെന്ന് കര്‍ത്ത ഹന്നോട് പറഞ്ഞിട്ടുണ്ട്. കര്‍ത്തയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിഎംആര്‍എല്ലില്‍ രാഷ്ട്രീയനേതാക്കള്‍ക്കുള്‍പ്പടെ പണം നല്‍കിയത് സംബന്ധിച്ച ചോദ്യത്തിന്, ശശിധരന്‍ കര്‍ത്ത ഒരു ധര്‍മ്മിഷ്ഠനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ‘എല്ലാ പാര്‍ട്ടികള്‍ക്കും സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്കും അകമഴിഞ്ഞ് സംഭാവന കൊടുക്കുന്നയാളാണ് കര്‍ത്ത. അദ്ദേഹത്തിന് രാഷ്ട്രീയമില്ല, മതമില്ല, വര്‍ണമില്ല. ഞങ്ങള്‍ക്കും പണം തന്നിട്ടുണ്ട്. എന്റെ സുഹൃത്താണ്, മാന്യനാണ് അദ്ദേഹം. രാഷ്ട്രീയക്കാര്‍ സംഭാവന ചോദിക്കുമ്പോള്‍ കൊടുത്തിട്ടുണ്ടാകും ഉമ്മന്‍ചാണ്ടിക്കും കൊടുത്തു കാണും പിണറായി ചോദിച്ചപ്പോള്‍ അവിടെയും കൊടുത്തുകാണും. ഇതൊന്നും ഞാന്‍ കണ്ടിട്ടില്ല. ആന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് കണ്ടെത്തേണ്ടതാണിത്’, വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.