ആലപ്പുഴ: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ കൂടിക്കാഴ്ച ആയിരുന്നുവെന്നും എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പും ചര്‍ച്ച ചെയ്തില്ലെന്ന് സന്ദര്‍ശനത്തിന് ശേഷം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ് എന്‍ ഡി പി യോഗം തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം തനിക്കായിരിക്കുമെന്നും കോടതി വിധിയെ തെറ്റായി ചിലര്‍ വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
സമുദായാംഗങ്ങളായ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാന്‍ കമ്പനി നിയമത്തില്‍ ഇളവ് തേടി സംസ്ഥാനസര്‍ക്കാരിനെ സമീപിക്കാന്‍ യോഗം തീരുമാനിച്ചിരിക്കുന്നത്. പ്രാതിനിധ്യവോട്ടവകാശം വഴിയാണ് ഏറെ വര്‍ഷങ്ങളായി വെള്ളാപ്പള്ളി നടേശന്‍ യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നിലവിലെ വോട്ടിംഗ് രീതി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഫെബ്രുവരി അഞ്ചാം തീയതി നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ച് വരണാധികാരി പ്രസ്താവന ഇറക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1974-ല്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക ഇളവ് വാങ്ങിയാണ് പ്രാതിനിധ്യ വോട്ടവകാശ രീതിയുമായി നേതൃത്വം മുന്നോട്ടുപോയത്. വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായ ശേഷം 1999-ല്‍, 200 പേര്‍ക്ക് ഒരു വോട്ട് എന്ന രീതിയില്‍ ഭരണഘടനാഭേദഗതിയും കൊണ്ടുവന്നു. എന്നാല്‍ കമ്പനി നിയമപ്രകാരം കേന്ദ്ര ഇളവ് ബാധകമല്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ സംഘടനയിലെ 32 ലക്ഷം അംഗങ്ങളും വോട്ടെടുപ്പിന്റെ ഭാഗമാകണം. മുമ്പ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ഇളവ് വാങ്ങിയത് പോലെ, നോണ്‍ ട്രേഡിംഗ് കമ്പനി നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിനെ എസ്എഡിപി നേതൃത്വത്തിന് സമീപിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഈ പഴുത് ഉപയോഗിച്ച് പ്രത്യേക ഉത്തരവ് വാങ്ങി അപ്പീല്‍ പോകാനാണ് വെള്ളാപ്പള്ളിയുടെ നീക്കം.