വെള്ളാർമലയിലെ സഹപാഠികളെ അനുസ്മരിച്ച് കോത്തല സ്കൂളിലെ കുട്ടികൾ

എസ് എൻ പുരം : കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിലെ കുട്ടികൾ വയനാട് ചൂരൽമല ദുരന്തത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ അനുസ്മരണം നടത്തി. പ്രത്യേക അസംബ്ലിയിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി ഇമ്മാനുവൽ സന്തോഷ്‌ അനുസ്മരണക്കുറിപ്പ് വായിച്ചു. ഇനിയും ഇത്തരം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പ്രകൃതി സംരക്ഷണമാർഗ്ഗങ്ങളിലേക്ക് പുതുതലമുറ മാറണമെന്ന് അസംബ്ലിയെ അഭിസംബോധന ചെയ്ത് കൊണ്ട് ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സംസാരിച്ചു. കുട്ടികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. വെള്ളാർമല സ്കൂൾ തയ്യാറാക്കിയ വിദ്യാലയ ഗാനം അസംബ്ലിയിൽ കേൾപ്പിക്കുകയും, ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആത്മശാന്തി നേർന്നുകൊണ്ട് മൗനപ്രാർത്ഥന നടത്തുകയും ചെയ്തു.

Advertisements

Hot Topics

Related Articles