പാലാ : കുട്ടികളുടെ ശാസ്ത്ര വിജ്ഞാന വളർച്ചക്കായി സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വെള്ളിലാപ്പള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ “സ്പേസ് വിഷൻ 3 ഡി പ്ലാനിറ്റേറിയം ഷോ” നടത്തി. വിദ്യാഭ്യാസപരവും ശാസ്ത്രീയവുമായ വിജ്ഞാനം പകരുന്ന ലോകോത്തര നിലവാര ത്തിലുള്ള 3 ഡി ഷോ ബാംഗ്ലൂർ ആസ്ഥാനമായ സ്പേസ് വിഷൻ പ്ലാനിറ്റേറിയത്തിൻ്റെ സഹകരണത്തോടെയാണ് നടത്തിയത് . നമ്മുടെ ഗാലക്സിയിലെ നൂറു കണക്കിന് ഗോളങ്ങളുടെ ചലനങ്ങളും, പ്രത്യേകതകളും മനസ്സിലാക്കി ഭൂമിക്കും ആകാശത്തിനും അപ്പുറത്തുള്ള വിസ്മയ ലോകത്തിന്റെ അത്ഭുതക്കാഴ്ചകൾ ആസ്വദിച്ചു അതിലൂടെ കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രോഗ്രാം നടത്തിയത് എന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ അഭിപ്രായപ്പെടുകയുണ്ടായി.