പുളിക്കൽ കവല : വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ മൂന്ന് പതിറ്റാണ്ട് കാലം വികാരിയായിരുന്ന ഇടവക വൈദികൻ മണ്ണു പറമ്പിൽ സി.ഐ.ജേക്കബ് കത്തനാരുടെ ഓർമ്മ ദിനവും, ഇടവകയിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോമെന്റുകളിലെ അവാർഡുകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും ജൂൺ 15 ഞായറാഴ്ച നടത്തുന്നു. ജൂൺ 14 ശനിയാഴ്ച 5.30 ന് സന്ധ്യാ നമസ്കാരം. ഞായർ ഏഴിന് പ്രഭാത നമസ്കാരം, എട്ടിന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാബാവയുടെ പ്രധാന കാർമികത്വത്തിൽ കുർബാന. 9.30 ന് ജേക്കബ് കത്തനാർ അനുസ്മരണം പരിശുദ്ധ കാതോലിക്ക ബാവ. 10 ന് സമ്മാനവിതരണവും, ആതുര സഹായവിതരണവും കാതോലിക്കാബാവ നിർവഹിക്കും. തുടർന്ന് വൈദികരുടെ കബറിങ്കൽ ധൂപ പ്രാർത്ഥന. ശുശ്രൂഷകൾക്ക് വികാരി ഫാ. അലക്സ് തോമസ് നാഴൂരിമറ്റം, സഹ. വികാരി ഫാ: ജോൺ സ്കറിയ നടുത്തൊട്ടിയിൽ എന്നിവർ സാഹ കാർമികത്വം നൽകും. ചടങ്ങുകൾക്ക് ട്രസ്റ്റി എം.എ. അന്ത്രയോസ്, സെക്രട്ടറി രാജൻ ഐസക് എന്നിവർ നേതൃത്വം നൽകും.
മണ്ണൂപറമ്പിൽ ജേക്കബ് കത്തനാർ ഓർമ്മ ദിനവും മെറിറ്റ് ഡേയും വാഴൂർ പള്ളിയിൽ
