പാമ്പാടി : വെള്ളൂർ ലോകകപ്പ് ആവേശ കരമായ അന്ത്യത്തിലേക്ക്. വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്സും കേരള നേറ്റീവ് ബോൾ ഫെഡറഷനും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളൂർ പിറ്റിഎം സ്കൂൾ മൈതാനിയിൽ നടത്തി വരുന്ന രണ്ടാമത് അഖില കേരള നാടൻ പന്തുകളി മത്സരത്തിന്റെ ആവേശകരമായ സെമി ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ആദ്യ സെമി ഫൈനൽ മത്സരത്തിൽ നാളെ കുമാരനല്ലൂർ ടീം പുതുപ്പള്ളി ടീമിനെ നേരിടും. വൈകിട്ട് 7 ന് ആരംഭിക്കുന്ന മത്സരത്തിൽ ബാലഗോകുലം സംസ്ഥാന സെക്രട്ടറി സജികുമാർ കെ എൻ ഉദ്ഘാടനം ചെയ്ത് കളിക്കാരെ പരിചയപെടും.
ടൂർണമെന്റ് വിജയികളെ കാത്തിരിക്കുന്നത് ലോകകപ്പ് മാതൃകയിലുള്ള സണ്ണി ഞാറക്കൽ മെമ്മോറിയൽ ട്രോഫിയും 50000 ക്യാഷ്പ്രൈസും റണ്ണേഴ്സ് അപ്പ് ആകുന്ന ടീമിനെ കാത്തിരിക്കുന്നത് വലിയ വീട്ടിൽ കരുണാകരൻ മെമ്മോറിയൽ ട്രോഫിയും 25000 ക്യാഷ്പ്രൈസും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെക്കന്റ് രണ്ണർ അപ്പ് ടീമിനെ കാത്തിരിക്കുന്നത് ജിഹാൻ മെമ്മോറിയൽ ട്രോഫിയും 5000 ക്യാഷ്പ്രൈസുമാണ്.