വെള്ളൂർ: ഗ്രാമപഞ്ചയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷവും എസ് എസ് എൽ സി , പ്ലസ്, ഡിഗ്രി ടു, എൽ എൽ ബി റാങ്ക് ജേതാക്കളെയും എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച കെ എം എച്ച് എസ്, നീർപ്പാറ ഹായർസെക്കന്ററി ബെദിര വിദ്യാലയത്തെയും ,റെയിൽവേയിൽ ബോധ രഹിതനായി കിടന്ന വയോധികന്റെ ജീവൻ രക്ഷിച്ച ആദിൽ എന്ന കുട്ടിയെ ആദരിക്കലും സ്വാതന്ത്ര്യദിന സെമിനാറും പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്നു. യോഗം വൈക്കം എം.എൽ.എ സി.കെ ആശ ഉദ്ഘാടനം ചെയ്തു ആശംസകൾ അറിയിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, വൈസ് പ്രസിഡന്റ് നയന ബിജു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്‌സൻ സന്ധ്യ പികെ , അമൽ ഭാസ്‌കർ എന്നിവർ സംസാരിച്ചു.
സ്വാതന്ത്രത്തിന്റെ എഴുപതിയഞ്ചു വർഷങ്ങൾ എന്നവിഷയത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ഷിനി സജു, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശ്യാം കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഹിളാമണി സെക്രട്ടറി ദേവി പാർവ്വതി, സി ഡി എസ് ചെയർ പേഴ്‌സൺ രഞ്ജുഷ ഷൈജിൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് ജയ അനിൽ സ്വാഗതം പറഞ്ഞു