വെള്ളൂരിൽ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനാ ഘോഷം നടത്തി

വെള്ളൂർ : അന്തരിച്ച മുൻ പ്രധാനമന്ത്രിയും , കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിന ആഘോഷം ഐ.എൻ റ്റി.യു.സി വെള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. വെള്ളൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് സി. ജി. ബിനു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പാർലമെൻ്ററി പാർട്ടി നേതാവ് കുര്യാക്കോസ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം. ആർ. ഷാജി , പി. എസ്സ്. ബാബു ,സജി സദാ നന്ദൻ , ഇ . വി. ജോർജ് , റ്റി.വി. ബാബു , വി.കെ. ഷാജി , മോഹനൻ മടത്തേടം , വിജേഷ്. വി.പി , കെ. കെ. ദാനി പോത്തനാം തടം കൃഷ്ണൻ , കെ. കെ. വേണു എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles