വെള്ളൂർ:വെള്ളൂർ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകളിലെ അതി രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ ജനകീയ സമരം സംഘടിപ്പിച്ചു. 10 ദിവസമായി പമ്പിംഗ് സ്റ്റേഷന് മുന്നിൽ പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴായിട്ടും പൈപ്പ് പൊട്ടിയത് ഏതു ഭാഗത്താണെന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിക്കാൻ കഴിഞ്ഞില്ലെന്ന വിചിത്രമായ വാദമാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നതെന്ന് സി പി എം നേതൃത്വം കുറ്റപ്പെടുത്തുന്നു. പൈപ്പ്ലൈനിലെ ചോർച്ച പരിഹരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾക്ക് മാറ്റം വരുത്തുമെന്ന് സി പി എം നേതൃത്വം പറഞ്ഞു. പമ്പ് ഹൗസിനു മുന്നിൽ നടന്ന ധർണാ സമരം
സിപിഎം വെള്ളൂർ ലോക്കൽ സെക്രട്ടറി ടി.വി.രാജൻ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ കമ്മറ്റി അംഗം കുമാരി അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി അംഗം ജിജോമാത്യു, എൻ സി പി നേതാവ് ടി.വി.ബേബി, സിപിഐ നേതാവ് ബേബി, മുൻ പഞ്ചായത്ത് അംഗം ലിസി ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അമൽഭാസ്കർ തുടങ്ങിയവർ പ്രസംഗിച്ചു. കുടിവെള്ളപ്രശ്നം ഉടൻ പരിഹരിക്കുമെന്ന വാട്ടർ അതോററ്റി അധികൃതരുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.