വെള്ളൂർ:ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടം വെള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പുല്ലും പായലും വളർന്നു തിങ്ങി നീരൊഴുക്കു നിലച്ച ചക്കാലതോട് ശുചീകരിച്ച് നീരൊഴുക്കു സാധ്യമാക്കുന്ന പ്രവർത്തനങ്ങളാണ് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക ഉദ്ഘാടനം ചെയ്തത്. മേവെള്ളൂർ മടത്തേടത്തു തുടങ്ങി മൂവാറ്റുപുഴയാറിൽ സംഗമിക്കുന്നതുവരെയുള്ളഒരു കിലോമീറ്ററിലധികം ദൂരമാണ് ശുചീകരിക്കുന്നത്. ഒഴുക്കുപുനസ്ഥാപിക്കുന്നതോടെ 100 ഏക്കറോളം വരുന്ന മേവെള്ളൂർ പാടശേഖരത്തിലെ നെൽകൃഷിക്കും സമീപപ്രദേശങ്ങളിലെ ഇടവിളകൾക്കും ശുദ്ധ ഇല ലഭ്യത ഉറപ്പാക്കാനാകും.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി ശിവൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ലൂക്ക് മാത്യു,ശാലിനിമോഹൻ,കുര്യാക്കോസ് തോട്ടത്തിൽ,നവകേരള ആർപി അലീന, പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ,പഞ്ചായത്ത് ഉദ്യോഗസ്ഥരായ റംഷാദ്,വീണ, കർഷകർ തൊഴിലുറപ്പു തൊഴിലാളികൾതുടങ്ങിയവർ സംബന്ധിച്ചു.