ചാന്നാനിക്കാട്: വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ മാതംഗമിത്ര ആനപ്രേമി സംഘത്തിന്റെയും ചോഴിയക്കാട് കുംഭകുട ആഘോഷ സമിതിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പ്രത്യക്ഷ ഗണപതി ഹോമവും, ഗജപൂജയും, ആനയുട്ടും നടത്തുന്നു. രാവിലെ 6 മണിക്ക് പ്രത്യക്ഷ ഗണപതി ഹോമം ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെ കാർമികത്ത്വത്തിൽ നടക്കും. തുടർന്ന് ഗജപൂജ രാവിലെ ഒൻപതിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്യുന്നു.
മികച്ച ഗജപരിപാലകനുള്ള മാതംഗമിത്രകളഭസേവനരത്‌നം പുരസ്‌കാരം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏവൂർ കണ്ണൻ ആനയുടെ സാരഥി വേളമാനൂർ ശരത്തിനു നൽകും. 40 വർഷക്കാലത്തിലേറെ ഗജപരിപാലന രംഗത്ത് ഉണ്ടായിരുന്നു. നെടുംകുന്നം ഭരതൻ, വൈക്കം കൃഷ്ണൻകുട്ടി എന്നിവരെ ആദരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിശിഷ്ട അഥിതികളായി കോട്ടയം ഫെസ്റ്റിവൽ കോർഡിനേഷൻ സെക്രട്ടറി ഹരിപ്രസാദ് ഉണ്ണിപ്പള്ളിൽ, കോട്ടയം ഫെസ്റ്റിവൽ കോർഡിനേഷൻ ട്രഷറാർ ഉണ്ണി കിടങ്ങൂർ, വെള്ളൂത്തുരുത്തി ദേവസ്വം സെക്രട്ടറി സുരേഷ് കുമാർ, മാതംഗമിത്ര ആനപ്രേമി സംഘം സെക്രട്ടറി ജിതിൻ ജേക്കബ് രാജൻ എന്നിവർ പങ്കെടുക്കും.
ക്ഷേത്രത്തിൽ നടക്കുന്ന ആനയൂട്ടിന് ഉഷശ്രീ ശങ്കരൻകുട്ടി, ചെമ്മരപ്പള്ളി ഗംഗാധരൻ, വേണാട്ടുമറ്റം ശ്രീകുമാർ, തോട്ടയ്ക്കാട് കണ്ണൻ, തിരുവാഴപ്പള്ളി മഹാദേവൻ, ഓതറ പുതുക്കുളങ്ങര ശ്രീപർവ്വതി, ചാന്നാനിക്കാട് ഷീല എന്നീ ആനകൾ പങ്കെടുക്കും.