ചിങ്ങവനം: കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ അധ്യായനം നടത്തുന്ന ഗവൺമെന്റ് യുപി സ്കൂൾ വെള്ളത്തുരുത്തിക്ക് തോമസ് ചാഴിക്കാടൻ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്കൂൾ വാഹനം ലഭിച്ചു. 15.27 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ സ്കൂൾ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു. കോട്ടയം എം.പി ശ്രീ തോമസ് ചാഴിക്കാടൻ നിർവഹിച്ചു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ്. ടോമിച്ചൻ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പള്ളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി രജനി അനിൽ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജീന ജേക്കബ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി സുമ മുകുന്ദൻ, ശ്രീ പി കെ മോഹനൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ ശ്രീ ഉത്തമൻ ബി, എസ് എസ് കെ ജില്ലാ കോർഡിനേറ്റർ ശ്രീ കെ ജെ പ്രസാദ്, കോട്ടയം ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ അനിൽ കെ തോമസ്, കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ശ്രീ സജൻ എസ് നായർ, ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു മോൾ പി എസ്, പിടിഎ പ്രസിഡണ്ട് ശ്രീ റിനു എ മണി, അധ്യാപകർ, പി റ്റി എ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.