വെള്ളൂർ: വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്സും കേരള നേറ്റീവ് ബോൾ ഫെഡറഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളൂർ പി.ടി.എം സ്കൂൾ മൈതാനിയിൽ നടത്തി വരുന്ന രണ്ടാമത് അഖില കേരള നാടൻ പന്തുകളി മത്സരത്തിന്റെ ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഫ്ലഡ് ലൈറ്റ് സംവിധാനത്തിൽ വിഷു ദിനത്തിൽ ആരംഭിച്ചിരുന്നു. ഇതിന്റെ അവസാന ക്വാർട്ടർ ഫൈനൽ മത്സരം നാളെ നടക്കും. ഇതിൽ അരീപറമ്പ് ടീം മീനടം ടീമിനെയാണ് നേരിടുന്നത്.
ടൂർണമെന്റ് വിജയികളെ കാത്തിരിക്കുന്നത്
ലോകകപ്പ് മാതൃകയിലുള്ള സണ്ണി ഞാറക്കൽ മെമ്മോറിയൽ ട്രോഫിയും 50000 ക്യാഷ്പ്രൈസുമാണ്. കൂടാതെ റണ്ണേഴ്സ് അപ്പ് ആകുന്ന ടീമിനെ കാത്തിരിക്കുന്നത് വലിയ വീട്ടിൽ കരുണാകരൻ മെമ്മോറിയൽ ട്രോഫിയും 25000 ക്യാഷ്പ്രൈസും, സെക്കന്റ് രണ്ണർ അപ്പ് ടീമിനെ കാത്തിരിക്കുന്നത് ജിഹാൻ മെമ്മോറിയൽ ട്രോഫിയും 5000 ക്യാഷ്പ്രൈസുമാണ്.