വെള്ളൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും ബഡ്ജറ്റ് രേഖ കത്തിക്കലും നടത്തി                             

വെള്ളൂർ – കേരള സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും , പ്രതീകാത്മകമായി ബഡ്ജറ്റ് രേഖ കത്തിക്കലും നടത്തി , സമര പരിപാടി തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എം.ആർ. ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ അദ്ധ്വ ക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ കെ.പി. ജോസ് , വി.സി.ജോഷി , മണ്ഡലം കമ്മറ്റി ഭാരവാഹികളായ പോൾ സെബാസ്റ്റ്യൻ , ബി.സുകുമാരൻ നായർ ,വേണുഗോപാൽ പാലക്കാട്ട് , വി.എം. ജോൺ , കെ.ആർ.ഗംഗാധരൻ നായർ , സി.ജി.ബിനു , സജി സദാ നന്ദൻ , വി.പി.മുരളീധരൻ , മധുമോഹനൻ , പി.ഒ . പീറ്റർ , എം.ജി.സുധാകരൻ , റ്റി.ഡി.സുരേഷ്  , ഷിജോ പി.തങ്കപ്പൻ , പി.കെ.രാജൻ, ബേബിച്ചൻ ,എം.ഡി. മൈക്കിൾ , ജോർജ് പുലിയപ്പുറം , റ്റി.വി.ബാബു , മോഹനൻ . പി.കെ , ഹരി പൂണിത്തറ, ബേബി ഉതുപ്പാൻ , രാജു കുന്നത്ത് , ജോ കളത്തുശ്ശേരി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles