വേളൂർ: വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രിൽ മൂന്നിന് തുടക്കമാകും. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. തുടർന്ന് 30 ൽ പരം കലാകാരന്മാർ അണിനിരക്കുന്ന വാദ്യം അരങ്ങേറും. തിരുവാർപ്പ് മണിക്കുട്ടൻ മേളപ്രമാണിയായി പങ്കെടുക്കും. തുടർന്ന്, ദീപാരാധനയും, ദീപക്കാഴ്ചയും നടക്കും. തുടർന്ന്, വെടിക്കെട്ടും അരങ്ങേറും. കൺവൻഷൻ പന്തലിൽ രാവിലെ ആറു മുതൽ ദേവീസ്തുതി പാരായണനം നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് വി.പി മുകേഷ് അധ്യക്ഷത വഹിക്കും. ടോപ്പ് സിംഗർഫെയിം ലക്ഷ്യ കിരൺ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. തുടർന്ന്, താഴത്തങ്ങാടി കോട്ടയം ചിന്മയ വിദ്യാലയത്തിന്റെ ഭജൻ സന്ധ്യ നടക്കും. എട്ടു മുതൽ വീണക്കച്ചേരി.
രണ്ടാം ഉത്സവ ദിവസമായ ഏപ്രിൽ നാലന് രാവിലെ 4.30 ന് പള്ളിയുണർത്തൽ. ഏഴരയ്ക്ക് ശ്രീബലി. വൈകിട്ട് അഞ്ചരയ്ക്ക് കാഴ് ശ്രീബലി. രാത്രി എട്ടിന് ശ്രീഭൂതബലി. കൺവൻഷൻ പന്തലിൽ വൈകിട്ട് ഏഴരയ്ക്ക് കൈകൊട്ടിക്കളി. വൈകിട്ട് എട്ടിന് സംഗീതകച്ചേരി അരങ്ങേറ്റം. മനോജ് വാസുക്കുട്ടൻ ആന്റ് ഗൗരവ് മനോജ് എന്നിവരുടെ കച്ചേരി നടക്കും. ഏപ്രിൽ അഞ്ചിന് മൂന്നാം ഉത്സവ ദിവസം ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ച ശ്രീബലി. രാത്രി ഒൻപതിന് വിളക്ക്. കൺവൻഷൻ പന്തലിൽ വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി. 7.15 ന് തിരുവാതിര. 7.30 ന് ഭക്തിഘോഷലഹരി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലാം ഉത്സവ ദിവസമായ ഏപ്രിൽ ആറിന് വിവിധ ക്ഷേത്രചടങ്ങുകൾ കൂടാതെ ഏഴരയ്ക്ക് ശ്രീബലി, വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ച ശ്രീബലി എന്നിവ നടക്കും. കൺവൻഷൻ പന്തലിൽ വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ. വൈകിട്ട് ഏഴരയ്ക്ക് കഥകളി നടക്കും. ഏപ്രിൽ ഏഴിന് ക്ഷേത്രചടങ്ങുകൾ, തുടർന്ന് രാവിലെ ഏഴരയ്ക്ക് ശ്രീബലി നടക്കും. 12.30 ന് മാളവിക പ്രദീപിന്റെ ഡാൻസ് നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചിന് കൺവൻഷൻ പന്തലിൽ തിരുവാതിര നടക്കും. രാത്രി എട്ടിന് ആലപ്പുഴ ക്ലാപ്‌സിന്റെ ഗാനമേളയും ക്ഷേത്രത്തിൽ നടക്കും.
രാത്രി എട്ടിന് എരുത്തിക്കൽ ദേവീക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ പാട്ടമ്പലത്തിൽ കുടംപൂജ നടക്കും. ഏപ്രിൽ എട്ടിന് രാത്രി ഒൻപതിന് വിളക്ക്. കൺവൻഷൻ പന്തലിൽ വൈകിട്ട് ഏഴിന് ഡാൻസും, 7.15 ന് കൈകൊട്ടിക്കളിയും തിരുവാതിരയും, രാത്രി എട്ടിന് ഗാൻസും നടക്കും. ഏപ്രിൽ ഒൻപതിന് രാവിലെ ഏഴരയ്ക്ക് ശ്രീബലി. ഉച്ചയ്ക്ക് 12 ന് ചാക്യാർകൂത്ത്. ഉച്ചയ്്ക്ക് 1.30 ന് മഹാപ്രസാദമൂട്ട്. വൈകി്ട് അഞ്ചിന് നടതുറക്കൽ. 5.15 ന് സേവ, മയിലാട്ടം.
ഏഴാം ഉത്സവദിവസമായ ഏപ്രിൽ ഒൻപതിന് വെളുപ്പിന് രണ്ടിന് ക്ഷേത്രത്തിൽ അശ്വതി വിളക്ക്. തുടർന്ന്, വെടിക്കെട്ട് , പുഷ്പാലങ്കാരം. വൈകിട്ട് 9.30 ന് ഭക്തിഗാനമേള. എട്ടാം ഉത്സവദിവസമായ ഏപ്രിൽ പത്തിന് രാവില 09.30 ന് ക്ഷേത്രത്തിൽ ആറാട്ട് കച്ചേരി. രാവിലെ 11 ന് ആറാട്ട് എഴുന്നെള്ളത്ത്. 12 ന് ആറാട്ട് സദ്യ. ഉച്ചയ്ക്ക് 1.30 ന് കുംഭകുട ഘോഷയാത്ര. 2.30 ന് കൊടിയിറക്ക്. വൈകിട്ട് 6.30 ന് അമ്മൻകുടം. ഏഴിന് ഭക്തിഗാനമേള.