വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് 9 വയസ്സുകാരൻ; കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടന്നത് 4.5 കിലോമീറ്റർ

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായലിന്റെ 4.5കിമി നീന്തിക്കടന്ന് 9 വയസ്സുകാരൻ. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി പ്രകാശിന്റെയും അതിരയുടെയും മകനും, കോതമംഗലം ഗ്രീൻ വാലി പബ്ലിക് സ്കൂളിലെ 3- )o ക്ലാസ് വിദ്യാർത്ഥിയുമായ ആരൺ രോഹിത്ത് പ്രകാശാണ് ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ട് കൈയ്യും കാലും ബന്ധിച്ച് 4.5കിമി നീന്തിക്കടന്നത്‌. രാവിലെ 8.30 നു ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 4.5 KM നീന്തിയാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഈ കുട്ടി താരം ഇടം പിടിച്ചിരിക്കുന്നത്. കൈയ്യും കാലും ബന്ധിച്ച് 4.5 KM നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരൺ രോഹിത്ത് പ്രകാശ്. ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പൻ ആണ് പരിശീലനം നൽകിയത്.

Advertisements

ചേർത്തല തവണക്കടവിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ആർ ഹരിക്കുട്ടൻ്റെ ആദ്ധ്യക്ഷതയിൽ കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. ക്ളബ് സെക്രട്ടറി അൻസൽ, പ്രോഗ്രാം കോർഡിനേറ്റർ ഷിഹാബ് കെ സൈനു മറ്റു വിശിഷ്ട വെക്തികൾ, നിരവധി നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു
നീന്തൽ വിജയകരമായി പൂർത്തിയാക്കിയ ആരൺ – ൻ്റെ കൈകാലുകളിലെ ബന്ധനം കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേശൻ അഴിച്ചു മാറ്റി. വൈക്കം മുനിസിപ്പൽ വൈസ് ചെയർ പേഴ്സൻ പ്രീത രാജേഷിൻ്റെ ആദ്ധ്യക്ഷതയിൽ എംഎൽഎ ആൻറണി ജോൺ അനുമോദന സമ്മേളനം ഉദ്‌ഘാടനം ചെയ്തു.ആശംസകൾ അർപ്പിച്ചു കൊണ്ട് വൈക്കം മുനിസ്സിപ്പൽ വൈസ് ചെയർമാൻ പി റ്റി സുഭാഷ്, വൈക്കം ഫയർ & റെസ്കൂ സ്റ്റേഷൻ ഓഫീസർ ശ്രീ. റ്റി ഷാജികുമാർ, സി എൻ പ്രതീപ് , പ്രോഗ്രം ക്രോഡിനേറ്റർ ഷിഹാബ് കെ സൈനു എന്നിവർ സംസാരിച്ചു. ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് നീണ്ടുനിന്ന സാഹസിക യാത്രയെ സ്വീകരിക്കാൻ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഡോൾഫിൻ ആക്വാട്ടിക്ക് ക്ളബിൻ്റെ 17-ാം മത്തെ വേൾഡ് റെക്കോൾഡ് ആണ് ഇത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.