പൊലീസുകാരുടെ മാനസിക ഉന്മേഷത്തെയും ജോലിയെയും ബാധിക്കുന്നു; ആഴ്ചയിലുള്ള ‘ഡേ ഓഫ്’ നിഷേധിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമുള്ള ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡിജിപിയുടെ നിര്‍ദേശം. പൊലീസ് സ്റ്റേഷനുകളില്‍ ആളില്ലെന്ന കാരണത്താല്‍ പലയിടത്തും ആഴ്ചയിലുള്ള ഒരു ദിവസത്തെ ഓഫ് നിഷേധിക്കുന്നുണ്ടെന്നും ഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേശ് സാഹിബ് പറഞ്ഞു. ഇത്തരത്തില്‍ ഓഫ് നിഷേധിക്കുന്നത് പൊലീസുകാരുടെ മാനസിക ഉന്മേഷത്തെയും ജോലിയെയും ബാധിക്കുന്നുണ്ട്. അത്യാവശ്യമുണ്ടെങ്കില്‍ മാത്രമെ ഓഫ് ഡേയില്‍ ആ ഉദ്യോഗസ്ഥനെ തിരികെ ജോലിക്ക് വിളിക്കാൻ പാടുള്ളുവെന്നും ഡിജിപി നിര്‍ദേശം നല്‍കി.

നേരത്തെയും പൊലീസ് നടപടികളുമായി ബന്ധപ്പെട്ട് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഇതിനിടെ, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനായി കഴക്കൂട്ടം അസി കമ്മീഷണരെ ഡിജിപി ചുമതലപ്പെടുത്തി. തനിക്കെതിരെ വാർത്ത ചമയ്ക്കുന്നതില്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഡിജിപിക്ക് ഇപി ജയരാജൻ നല്‍കിയ പരാതി.

Hot Topics

Related Articles