സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന പ്രചാരണം അടിസ്ഥാന രഹിതം : വാർത്തകള്‍ തള്ളി മുഖ്യമന്ത്രിയുടെ മകള്‍ വീണ

തിരുവനന്തപുരം: സേവനം നല്‍കാതെ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂടെെല്‍ ലിമിറ്റഡില്‍നിന്ന്(സിഎംആർഎല്‍) പണം കൈപ്പറ്റിയെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസില്‍(എസ്.എഫ്.ഐ.ഒ) താൻ മൊഴി നല്‍കിയെന്ന വാർത്തകള്‍ തള്ളി മുഖ്യമന്ത്രിയുടെ മകള്‍ വീണ.ഇപ്പോള്‍ നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വീണ വാർത്താക്കുറിപ്പില്‍ അറിയിച്ചു. താൻ എസ്.എഫ്.ഐ.ഒയ്ക്ക് ഇത്തരത്തിലുള്ള മൊഴി നല്‍കിയിട്ടില്ല. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കി എന്നത് വസ്തുതയാണ്. പക്ഷേ, പ്രചരിക്കുന്നത് സത്യമല്ലെന്നും വീണ പറയുന്നു.

Advertisements

“ഇത്തരം ചില വാർത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇപ്പോള്‍ ചിലർ പ്രചരിപ്പിക്കുന്ന തരത്തില്‍ ഒരു മൊഴിയും ഞാൻ നല്‍കിയിട്ടില്ല. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ മൊഴി നല്‍കുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ, ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങള്‍ നല്‍കാതെ സിഎംആർഎല്ലില്‍നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നല്‍കിയിട്ടില്ല. വാസ്തവവിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.”- വീണ പറയുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീണയുടെ പേരില്‍ ഇല്ലാത്ത വാർത്തയാണ് പ്രചരിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഏതെങ്കിലും ഒരു പാർട്ടിയുടെ ഓഫീസില്‍ തയ്യാറാക്കുന്ന ഇത്തരം വാർത്തകള്‍ സത്യമല്ല. കേസ് കോടതിയില്‍ നടക്കുന്നുണ്ടെന്ന് റിയാസ് പറഞ്ഞു.

സിഎംആർഎല്‍-എക്സലോജിക് കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്‌ഐഒ) കുറ്റപത്രത്തില്‍ വീണ വിജയൻ വായ്പ തിരിച്ചടയ്ക്കാനായി സിഎംആർഎല്ലിന്റെ ഫണ്ട് ഉപയോഗിച്ചു എന്നാണ് ആരോപിക്കുന്നത്. എറണാകുളം സെഷൻസ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച്‌ വിവരങ്ങളുള്ളത്.

സിഎംആർഎല്ലിന്റെ സഹോദരസ്ഥാപനമായ എംപവർ ഇന്ത്യയാണ് വീണ വിജയന് 50 ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നത്. രണ്ടുഘട്ടങ്ങളായിട്ടാണ് വായ്പ അനുവദിച്ചിരുന്നത്. ഈ വായപ് തിരിച്ചടയ്ക്കാനായാണ് സിഎംആർഎല്ലിന്റെ ഫണ്ട് വീണ വിജയൻ ഉപയോഗിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എംപവറിലെ വായ്പ സിഎംആർഎല്ലിന് വലിയ ബാധ്യതയായി മാറിയെന്നും അത് സാമ്ബത്തിക നഷ്ടമുണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Hot Topics

Related Articles