എം.സി റോഡിൽ വെമ്പള്ളിയിൽ വാഹനാപകടം: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്; പരിക്കേറ്റത് പുതുപ്പള്ളി തമിഴ്‌നാട് സ്വദേശികൾക്ക്

വെമ്പള്ളിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

വെമ്പള്ളി: എം.സി റോഡിൽ ഏറ്റുമാനൂർ വെമ്പള്ളിയിൽ നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർക്കും, പുതുപ്പള്ളി സ്വദേശിയായ ഒരാൾക്കുമാണ് പരിക്കേറ്റത്. സ്‌കൂട്ടർ യാത്രക്കാരും തമിഴ്‌നാട് സ്വദേശിയുമായ മാരൻ, ഇയാൾക്കൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ സുഹൃത്ത്, ബൈക്ക് യാത്രക്കാരൻ പുതുപ്പള്ളി സ്വദേശി മനു കെ.ജോൺ എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

വെള്ളിയാഴ്ച പുലർച്ചെ ആറേകാലോടെയായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും വെമ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്നു മനു സഞ്ചരിച്ച ബൈക്ക്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും എഴുന്നേൽപ്പിച്ചിരുത്തിയെങ്കിലും വാഹനങ്ങൾ ഒന്നും ലഭിച്ചില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ വിവരം അറിഞ്ഞ് എത്തിയ ഹൈവേ പെട്രോളിംങ് പൊലീസ് സംഘമാണ് പരിക്കേറ്റവരെ ആംബുലൻസ് വിളിച്ചു വരുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു അയച്ചത്. പരിക്കേറ്റവർ അപകട നിലതരണം ചെയ്തിട്ടില്ലെന്നാണ് സൂചന. പുലർച്ചെ റോഡിൽ വാഹനങ്ങൾ കുറവായിരുന്നതാണ് അപകടത്തിനു കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നതിനാൽ എം.സി റോഡിൽ അപകടം പതിവാണെന്നും പരാതി ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles