തലയോലപ്പറമ്പ്: പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിൻ്റെ കീഴിലുള്ള വെട്ടിക്കാട്ടുമുക്ക് – വെള്ളൂർ റോഡിൽ ഫെബ്രുവരി 24 തിങ്കളാഴ്ച മുതൽ അറ്റകുറ്റപ്പണികൾ, ടാറിംഗ് പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായും നിരോധിച്ചിരിക്കുകയാണ്. ആയതിനാൽ വെട്ടിക്കാട്ടിമുക്ക് ഭാഗത്തുനിന്ന് വെള്ളൂരിലേക്ക് വരുന്ന വാഹനങ്ങൾ വരിക്കാംകുന്ന് തോന്നല്ലൂർ – ചെറുകര പാലം വഴിയും, തലയോലപ്പറമ്പിൽ നിന്നും വരുന്ന വാഹനങ്ങൾ തലപ്പാറ – പൊതി – ഇറുമ്പയം വഴിയും പോകേണ്ടതാണെന്ന് കെ എസ് ടി പി പൊൻകുന്നം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Advertisements