വെട്ടിമുകൾ സേവാഗ്രാം സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു : മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ : വെട്ടിമുകൾ സേവാഗ്രാം സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി .പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ഫലവർഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. മരം ഒരു വരം ആണ് അത് ഭൂമിക്ക് കുടയായി മാറേണ്ടതാണെന്നും, അങ്ങനെ മരങ്ങൾ നട്ട് ഭൂമിക്ക് പരവതാനി വിരിച്ച് ഈ ഭൗമിക മണ്ഡലത്തെ സംരക്ഷിക്കുക എന്നത് ഏതൊരു പൗരന്റെയും കടമയാണെന്നും ഈ കടമ നിർവഹിക്കുമ്പോൾ ആണ് ഭൗമിക മണ്ഡലത്തിൽ വന്നിരിക്കുന്ന മാറ്റങ്ങൾക്ക് മാറ്റം വരുത്തി പ്രകൃതിയെ സംരക്ഷിക്കാൻ നിങ്ങൾക്ക് കഴിയുന്നത് ഇത് ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ലൗലി ജോർജ് പറഞ്ഞു.

Advertisements

ഫലവർഷ തൈനടീൽ യജ്ഞത്തിൽ ഏറ്റുമാനൂർ കൃഷി ഓഫീസർ ജോസ്ന കുര്യൻ ,ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജ്യോതി റ്റി, വാർഡ് മെമ്പർ തങ്കച്ചൻകോണിക്കൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിതാ ഷാജി ,സ്കൂൾ പ്രിൻസിപ്പൽ ഫാദർ ക്ലീറ്റസ് ടോം ഇടശ്ശേരിൽ സിഎംഐ, കൃഷി ഓഫീസർ അസിസ്റ്റൻറ് സുലജ കുമാരി വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അതിനുശേഷം പ്രകൃതി സംരക്ഷണ പ്ലക്കാർഡ് ഏന്തി മുദ്രാവാക്യം വിളിയുമായി സേവാഗ്രാം സ്പെഷ്യൽ സ്കൂളിലെ കുട്ടികളും അധ്യാപകരും റാലി നടത്തി. ഈ റാലിയുടെ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ഒരു അപബോധം നൽകുവാൻ സാധിച്ചു.

Hot Topics

Related Articles