കൊച്ചി : സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ബ്ലോഗറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന് പോലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് കൊച്ചി പൊലീസ് ശ്രീശാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചിയിലെ ഫ്ലാറ്റിലെത്തിച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ആണ് ശ്രീശാന്തിനെതിരായ പെൺകുട്ടിയുടെ പരാതി. കഴിഞ്ഞമാസം നടന്ന സംഭവം പെൺകുട്ടി സോഷ്യൽമീഡിയയിലൂടെ പങ്കു വച്ചതോടെയാണ് വിവാദമായി മാറിയത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. പിറന്നാൾ ആഘോഷത്തിന് എന്നപേരിൽ ശ്രീകാന്ത് വെട്ടിയാർ പെൺകുട്ടിയെ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. തുടർന്ന് ഇയാൾ വിവാഹ വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഇതിനിടെ വെട്ടിയാർ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആലോചിക്കുകയും ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പുറത്ത് വിട്ടതോടെയാണ് ശ്രീകാന്ത് വെട്ടിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് സോഷ്യൽ മീഡിയയിൽ ശ്രീകാന്തിനെ പിൻതുണച്ച് ആളുകൾ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഒടുവിൽ ചൊവ്വാഴ്ച കൊച്ചി പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അടുത്ത ദിവസം തന്നെ ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്യും എന്നാണ് ലഭിക്കുന്ന സൂചന.