കൊച്ചി: വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലെന്ന് സൂചന.ഇയാള്‍ക്കായി എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം സ്വദേശിനായായ യുവതി കഴിഞ്ഞ ദിവസം നല്‍കിയ പരാതിയില്‍ ആണ് കേസെടുത്തത്.
2020 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചു വരുത്തി ആലുവയിലെ ഫ്ളാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ ലൈഗിംക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിവസങ്ങള്‍ക്ക് മുമ്പേ സാമൂഹിക മാധ്യമങ്ങളില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരേ ‘മീടൂ’ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ഉന്നയിച്ചവരിലൊരാളാണ് ചൊവ്വാഴ്ച എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്.